National

ആര്‍ച്ച്ബിഷപ് ഫെലിക്സ് ടോപ്പോയുടെ സ്ഥാനാരോഹണം

Sathyadeepam

ജാര്‍ഘണ്ടിന്‍റെ തലസ്ഥാനമായ റാഞ്ചി അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ഡോ. ഫെലിക്സ് ടോപ്പോ സ്ഥാനാരോഹണം ചെയ്തു. സെന്‍റ് മേരീസ് കത്തീദ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്. പിന്നോക്കക്കാരായ ആദിവാസികള്‍ക്കു ഭൂരിപക്ഷമുള്ള റാഞ്ചിയില്‍ പരമ്പരാഗതമായ ഹൈന്ദവമതത്തില്‍ നിന്നകന്ന് പലരും ക്രിസ്തുമതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ക്രൈസ്തവരുടെ ജനസംഖ്യയുടെ ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടി അധികമാണ് ജാര്‍ഘണ്ടിലെ ക്രൈസ്തവരുടെ ജനസംഖ്യ. ക്രൈസ്തവ പീഡനങ്ങള്‍ വര്‍ദ്ധിതമാകുന്ന അവിടെ ഹിന്ദു വര്‍ഗീയവാദികള്‍ ക്രൈസ്തവര്‍ക്കും കത്തോലിക്കാ സഭയ്ക്കും പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട്.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?