National

ആനന്ദകരമായ ജീവിതത്തിനായി ബാല്യം വീണ്ടെടുക്കുക — ആര്‍ച്ചുബിഷപ് മച്ചാഡോ

Sathyadeepam

ആനന്ദകരവും സന്തോഷപ്രദവുമായ ജീവിതത്തിനായി ബാല്യം വീണ്ടെടുക്കാന്‍ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ആഹ്വാനം ചെയ്തു. ചിരിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കു നഷ്ടമാകുകയാണ്. സ്വാഭാവിക സന്തോഷം അവരില്‍ ഇല്ലാതാകുന്നു. കൃത്രിമ ജീവിതത്തിന് ഉടമകളായി മാറുകയാണു പലരും. ബാല്യവും ശിശുത്വവും നഷ്ടപ്പെടുന്നതാണു കാരണം — ആര്‍ച്ചുബിഷപ് പറഞ്ഞു. ബാംഗ്ലൂരില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വി. ഡോണ്‍ ബോസ്കോയുടെ തിരുനാളില്‍ മുഖ്യകാര്‍മ്മികനായി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വി. ഡോണ്‍ ബോസ്കോ ആധുനികലോകത്തിനു മികച്ച ദാനമാണ്. യുവാക്കളുടെ സ്നേഹിതന്‍ എന്ന വിധത്തില്‍ ബാല്യത്തിന്‍റെ ആനന്ദം പങ്കുവച്ച വ്യക്തിയാണ് അദ്ദേഹം – ആര്‍ച്ചുബിഷപ് പറഞ്ഞു.

യേശു ശിശുക്കളെ സ്നേഹിച്ചതുപോലെ ഓരോരുത്തരും ശിശുക്കളെപ്പോലെയാകുകയും അവരെ സ്നേഹിക്കുകയും വേണം. ശിശുക്കള്‍ തുറവിയുള്ളവരും ലാളിത്യം നിറഞ്ഞവരും സത്യസന്ധരുമാണ്. സ്വാഭാവിക ശൈലിയാണ് അവരുടേത്, സുതാര്യതയും അവരുടെ പ്രത്യേകതയാണ്. മുതിര്‍ന്നവര്‍ അവരെ കണ്ടാണു പഠിക്കേണ്ടത് — ആര്‍ച്ചു ബിഷപ് മച്ചാഡോ വിശദീകരിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍