Kerala

സ്വാതന്ത്ര്യദിനാഘോഷവും ദേശഭക്തി-ദേശീയഗാന മത്സരവും

Sathyadeepam

കൊച്ചി: ഭാരതത്തിന്‍റെ 71-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ എല്‍.പി. മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി-ദേശീയ ഗാനമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15-ന് രാവിലെ 9.30ന് പതാക ഉയര്‍ത്തിയതിനുശേഷം സ്വാതന്ത്ര്യദിന റാലിയും തുടര്‍ന്ന് ദേശഭക്തി-ദേശീയ ഗാനമത്സരവും നടക്കും.

എല്‍.പി., യു.പി., ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ദേശീയഗാനത്തിനും ദേശഭക്തി ഗാനത്തിനും പ്രത്യേകം മത്സരിക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ദേശഭക്തിഗാനത്തിന് 7 മിനിറ്റും ദേശീയഗാനത്തിന് 48 മു തല്‍ 52 വരെ സെക്കന്‍റുമാണ് സമയം. ഒരു ​ഗ്രൂപ്പിൽ 7 മുതണ്‍ 12 വരെ അംഗങ്ങളാകാം. സംഗീത ഉപകരണങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ ശ്രുതിപ്പെട്ടി അനുവദനീയമാണ്. ഒന്നാം സമ്മാനം 1000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 750 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 500 രൂപയും ട്രോഫിയും. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സ്കൂള്‍ അധികാരിയുടെ സമ്മതത്തോടെ ആഗസ്റ്റ് 14ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0484-4070250, 2377443, 9947850402.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5