Kerala

വിന്‍സെന്‍ഷ്യാ 2016 – അഖില കേരള ക്വിസ് മത്സരം

sathyadeepam

ചമ്പക്കുളം: വിന്‍സെന്റ് ഡി പോള്‍ ചമ്പക്കുളം സെന്റ് മേരീസ് കോണ്‍ഫ്‌റന്‍സിന്റെ ആഭിമുഖ്യത്തില്‍ വിന്‍സെന്‍ഷ്യാ 2016 എന്ന പേരില്‍ അഖില കേരള ക്വിസ് മത്സരം നടത്തുന്നു. ഒക്‌ടോബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്കു ചമ്പക്കുളം സെന്റ് മേരീസ് തിയോളജിക്കല്‍ സെന്ററിലാണു മത്സരം നടത്തുന്നത്. ലോഗോസ് വിഷയങ്ങളില്‍ നിന്ന് 70 ശതമാനവും വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നിയമാവലിയില്‍ നിന്ന് 20 ശതമാനവും സഭാത്മക പൊതുവിജ്ഞാനത്തില്‍ നിന്ന് 10 ശതമാനവും ചോദ്യങ്ങളാണുണ്ടാവുക. ഒന്നാംസമ്മാനം 5,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയുമാണ്. 4,000, 3,000, 2,000, 1,000 എന്നീ വിധത്തില്‍ അഞ്ചു സമ്മാനങ്ങള്‍ നല്കും.
സണ്‍ഡേ സ്‌കൂളില്‍ 5-12 ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളടങ്ങുന്ന ടീമിനു പങ്കെടുക്കാം. ഒരു സണ്‍ഡേ സ്‌കൂളില്‍ നിന്ന് എത്ര ടീമിനു വേണമെങ്കിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. 2016 സെപ്തംബര്‍ 15-നുമുമ്പു പേരുകള്‍ രജി സ്റ്റര്‍ ചെയ്യണം. വിശദവിവര ങ്ങള്‍ക്ക് ഫോണ്‍: 9447596751, 9446921060, 9495439436.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍