Kerala

മോണ്‍. മാത്യു മങ്കുഴിക്കരി ആദ്ധ്യാത്മികസംഗമം

Sathyadeepam

കോക്കമംഗലം: മോണ്‍. മാത്യു മങ്കുഴിക്കരിയെ അനുസ്മരിച്ചുകൊണ്ടു കോക്കമംഗലത്തു മോണ്‍. മാത്യു മങ്കുഴിക്കരി ആദ്ധ്യാത്മികസംഗമം മാര്‍ച്ച് 7-നു നടക്കും. രാവിലെ 10 മണിക്കു റവ. ഡോ. ജോസ് പുതിയേടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയോടെ 13-ാമതു മോണ്‍. മാത്യു മങ്കുഴിക്കരി ആദ്ധ്യാത്മിക സംഗമപരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്നു 11-നു നിയുക്ത ബിഷപ് മാര്‍ തോമസ് തറയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. കായംകുളം ശ്രീരാമകൃഷ്ണ മഠത്തിലെ സംപൂജ്യ സ്വാമി ഭുവനാത്മാനന്ദ, വടവാതൂര്‍ സെമിനാരിയിലെ റവ. ഡോ. ആന്‍റോ ചേരാംതുരുത്തി എന്നിവര്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തും. ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അദ്ധ്യക്ഷത വഹിക്കും. റവ. ഡോ. പോള്‍ മാടന്‍, സി. അഖില സിഎസ് എന്‍ എന്നിവര്‍ അനുരണനങ്ങള്‍ നടത്തും. ഫാ. ഐസക് ഡാമിയന്‍ സ്വാഗതവും ജോണ്‍ പുളിക്കപ്പറമ്പില്‍ ആമുഖവും കെ.ടി. തോമസ് കൃതജ്ഞതയും പറയും. സി. എല്‍സാ ജോര്‍ജ് എഫ്സിസി പ്രാരംഭ പ്രാര്‍ത്ഥനയും ടോം ജോസ് അങ്കമാലി സമാപനപ്രാര്‍ത്ഥനയും നടത്തും മോണ്‍. മങ്കുഴിക്കരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആത്മവിദ്യാ അവാര്‍ഡ് സംഗമവേദിയില്‍ സമ്മാനിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം