Kerala

ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശ പോരാട്ടത്തിന് നേതാക്കളുടെ പിന്തുണ

Sathyadeepam

കോട്ടയം: ഭിന്നശേഷിയുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് അസോസിയേഷന്‍ ഫോര്‍ കോഓര്‍ഡിനേറ്റിംഗ് റീഹാബിലിറ്റേഷന്‍ ആന്‍റ് എംപവര്‍മെന്‍റ് ഓഫ് ഡെവലപ്മെന്‍റലി ഡിസേബിള്‍ഡ് സംസ്ഥാനതല ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധകൂട്ടായ്മ കോട്ടയത്തു നടന്നു. കളക്ടറേറ്റ് പടിക്കല്‍ നടന്ന സമ്മേളനം മുന്‍ മന്ത്രി കെ. എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി. അധ്യ ക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍ എ, പി.സി. ജോര്‍ജ് എംഎല്‍ എ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിബി ബിനു, ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, നഗ രസഭാ ചെയര്‍പേഴ്സണ്‍ പി. ആര്‍. സോന, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, ഡി സെബിലിറ്റി എക്സ്പേര്‍ട്ട് ഡോ. പി.എ. സുകുമാരന്‍, സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, മുസ്ലീം ഏകോപനസമിതി ക മ്മിറ്റിയംഗം നെദീര്‍ മൗലവി, സിഎസ്ഐ സഭാ പ്രതിനിധി ഫാ. ഷിബു പി.എല്‍, പുന്നൂസ് മാത്യൂസ്, എസ്ഒബി കേരള സെക്രട്ടറി സി. റാണിജോ, സിസ്റ്റര്‍ ഫ്ളവര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അനുപമ, ജില്ലാ ട്രഷറര്‍ ജോണ്‍ തോമസ്, സ്പെ ഷ്യല്‍ ഒളിമ്പിക്സ് കേരള ഏരിയ ഡയറക്ടറും സേക്രഡ് സംസ്ഥാന കോര്‍ഡിനേറ്ററുമായ ഫാ. റോയി കണ്ണന്‍ചിറ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം