Kerala

ഡോ. സാജു ജോര്‍ജ് എസ്ജെയുടെ ഭരതനാട്യ നൃത്താവിഷ്കാരം

Sathyadeepam

കൊച്ചി: ഭാരതീയ കലാരൂപങ്ങളെ ക്രൈസ്തവികമായി പ്രതിഫലിപ്പിക്കാന്‍ ക്രിസ്തീയ പുരോഹിതരും വിശ്വാസികളും നടത്തുന്ന പരിശ്രമങ്ങളെ ശ്ലാഘിക്കേണ്ടതാണെന്ന് കെസിബിസി മാധ്യമക്കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് പോളി കണ്ണൂക്കാടന്‍. കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ എസ്ജെ സന്ന്യാസ സമൂഹാംഗം റവ. ഡോ. സാജുവും സംഘവും അവതരിപ്പി ച്ച ഭരതനാട്യ നൃത്തസന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി ഷപ്. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജോളി വടക്കന്‍, അഡ്വ. റെനില്‍ ആന്‍റണി കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു. കല്‍ക്കട്ടയിലെ കലാഹൃദയ നൃത്തവിദ്യാലയത്തിന്‍റെ സ്ഥാപക ഡയറക്ടറും നിരവധി യൂണിവേഴ്സിറ്റികളില്‍ പ്രൊഫസറുമായ ഫാ. സാജു ഇതിനോടകം തന്നെ സ്വദേശത്തും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ തന്‍റെ കലാവിരുന്ന് അവതരിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം