Kerala

ജീവന്‍ മിഷന്‍

Sathyadeepam

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതി നേതൃത്വം നല്കുന്ന 'ജീവന്‍ മിഷന്‍ 2017' കര്‍മ്മപദ്ധതികള്‍ക്ക് തുട ക്കം കുറിച്ചു. ചെമ്പുമുക്ക് സ്നേഹനിലയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍വച്ച് കെസിബിസി ഫാമിലി കമ്മീഷന്‍റെയും പ്രൊലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.
ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ബോധവത്കരണ പദ്ധതികള്‍, കാരുണ്യ കലാലയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കാരുണ്യ മനോഭാവം വളര്‍ത്തുക, കലാലയങ്ങളില്‍ കാരുണ്യ പദ്ധതികള്‍ ആവിഷ്കരിക്കുക, ചാരിറ്റി ഫോറങ്ങള്‍ ആരംഭിക്കുക, കെസിഎസ്എല്‍ മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ജീവനിധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗികളെ സഹായിക്കുക, ജീവകാരുണ്യ പദ്ധതികളെ സഹായിക്കുക, ജീവസമൃദ്ധി, വലിയ കുടുംബങ്ങളെ ആദരിക്കുക, യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമങ്ങള്‍ നടത്തുക, ജീവവിസ്മയം, ജീവന്‍റെ സംസ്കാരം വളര്‍ത്തുക, എക്സിബിഷനുകള്‍ നടത്തുക, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആവിഷ്കരിക്കുക എന്നിവയാണ് പ്രധാന പദ്ധതികള്‍.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊലൈ ഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍ പള്ളി വികാരി ഫാ. ടൈറ്റസ് ആന്‍റണി കുരിശുവീട്ടില്‍, കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, അഡ്വ. ജോസി സേവ്യര്‍, സ്നേഹ നിലയം മദര്‍ സി. പേളി ചെട്ടുവീട്ടില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി. ഡിക്സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍, എയ്സല്‍ കെ.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം