Kerala

ക്നാനായ സമുദായ സംഭാവനകള്‍ മഹത്തരം

Sathyadeepam

കോട്ടയം: കേരള സമൂഹത്തിന്‍റെ സാംസ്കാരിക വളര്‍ച്ചയില്‍ തലമുറകളായി ക്നാനായ സമുദായം നല്‍കിയിട്ടുള്ള സംഭാവനകളും സേവനങ്ങളും മഹത്തരവും സമാനതകള്‍ ഇല്ലാത്തതുമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ക്നാനായ അല്മായ സംഗമം കോട്ടയം എസ്എച്ച് മൗണ്ടില്‍ പി.എം.ജോണ്‍ പുല്ലാപ്പള്ളി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്നാനായ അല്മായ പ്രതിഭകളായ ഉഴവൂര്‍ എം.സി. ബേബി, ഷൈജി മാത്യു എന്നിവരെ യോഗത്തില്‍ ആദരിച്ചു. അതിരൂപതാ പ്രസിഡന്‍റ്  സ്റ്റീഫന്‍ ജോര്‍ജ് എക്സ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ആര്‍.സോനാ, ബിനു മാത്യു പൂത്തുറ, ടി.സി. റോയി, ഫാ.കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. തോമസ് കീന്തനാനിക്കല്‍, പ്രൊഫ. ജോയി മുപ്രാപ്പള്ളി, പ്രൊഫ. ഗ്രേസി പച്ചിക്കര, ഷൈജി ഓട്ടപ്പള്ളി, ജോസ് മോന്‍ പുഴക്കരോട്ട്, അഡ്വ.മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]