Kerala

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സമ്മേളനം

sathyadeepam

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുമ്പോള്‍ ഇതു സംബന്ധിച്ചു ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍കൂടി പരിഗണിക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിച്ച അതിരൂപതാ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതയിലെ വിദ്യാ ലയങ്ങളില്‍ എസ്എസ്എല്‍ സി, പ്ലസ് ടൂ പരീക്ഷകളില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികള്‍ ആര്‍ച്ച് ബിഷപ് മാര്‍ താഴത്ത് വിതരണം ചെയ്തു. ഡയറക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, സംസ്ഥാന സെക്രട്ടറി ജെസ്സി ജെയിംസ്, പി.ഡി. വിന്‍സെന്റ്, പി.സി. ആ നീസ്, ബാബു ജോസ് തട്ടില്‍, ജോഫി മഞ്ഞളി, ബിജു ആന്റണി, പി.ഡി. ആന്റോ, സി.വി. ഡെയ്‌സി എന്നിവര്‍ പ്രസംഗിച്ചു.

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല

വിശുദ്ധി സകലര്‍ക്കും സാധ്യം

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]