Kerala

ഓരോ സ്കൂളിലും പച്ചക്കറിതോട്ടം ഉദ്ഘാടനം

Sathyadeepam

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സി യുടെ 'ഫാം ഇന്‍ യുവര്‍ സ്കൂള്‍' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും പച്ചക്കറിതോട്ടം ഒരുക്കുന്നു. കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ തോട്ടം ഒരുക്കുക, വിത്ത് നല്കുക, പരിചരണത്തിന് മേല്‍നോട്ടം വഹിക്കുക എന്നിവയിലൂടെ നല്ല പച്ചക്കറി വിഭവങ്ങള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ സൗത്ത് മേല്‍നോട്ടം വഹിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 28-ന് തോപ്പുംപടി ഔവര്‍ ലേഡീസ് ഹൈസ്കൂളില്‍ കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പാലിയേറ്റീവ് കെയറിന്‍റെ ഉദ്ഘാടനവും വീല്‍ ചെയര്‍ വിതരണവും ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍.ജി. ബാലസുബ്രമണ്യം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ സൗത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ സി. എബ്രഹാം, സെക്രട്ടറി എം.ജി. അഗസ്റ്റിന്‍, എന്‍.ജെ. ആല്‍ബര്‍ട്ട്, പൗലോസ് കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

image

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ