Kerala

ആരാധനക്രമ പഠന പരമ്പര

Sathyadeepam

കോഴിക്കോട്: ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനമായ ആരാധനക്രമത്തെക്കുറിച്ചുള്ള പഠന പരമ്പര താമരശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. മേരിക്കുന്ന് പിഎംഒസിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ക്ലാസ്സുകള്‍. ആരാധ നക്രമ പണ്ഡിതനും ആലുവ മംഗലപ്പുഴ സെമിനാരി മുന്‍ റെക്ടറുമായ റവ. ഡോ. ആന്‍റണി നരികുളം ആദ്യ ക്ലാസ്സിനു നേതൃത്വം നല്‍കും. എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ചയാണ് ക്ലാസ് ക്രമീക രിച്ചിരിക്കുന്നത്. താത്പര്യമു ള്ള അല്മായര്‍ക്കും സമര്‍പ്പിതര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാമെന്ന് താമരശേരി രൂപ ത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495479045.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]