Kerala

ആതുരാലയ സന്ദര്‍ശനം നടത്തി

sathyadeepam

ഒല്ലൂര്‍: ഫൊറോനാപ്പള്ളി ഇടവക കത്തോലിക്കാകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കാരുണ്യവര്‍ഷം പ്രമാണിച്ചു പുല്ലഴി സെന്റ് ജോസഫ് ഹോം, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ഹോം എന്നിവ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് അരിയും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് അവെരാന്നിച്ച് അംഗങ്ങള്‍ കലാപരിപാടിള്‍ അവതരിപ്പിക്കുകയും സൗഹാര്‍ദ്ദം പങ്കിടുകയും ചെയ്തു. സ്ഥാപനാധികാരികളായ റവ. ഡോ. ജോണ്‍ മൂലന്‍, സി. എല്‍സി വടക്കന്‍, മോണ്‍. ജോസഫ് കാക്കശ്ശേരി, സി. ത്രേസ്യാമമ എന്നിവര്‍ സംസാരിച്ചു. സന്ദര്‍ശനപരിപാടിക്കു കത്തോലിക്കാ കോണ്‍ഗ്രസ്സ് ഭാരവാഹികളായ ടോണി കല്ലൂക്കാരന്‍, ബേബി മൂക്കന്‍, വര്‍ഗീസ് പള്ളിപ്പുറം, റാണി ആന്റോ, ഇ.ജെ. ആന്റണി, ഷിന്‍സി ആന്റോ, ഫിലോമിന ജോസഫ്, ജോര്‍ജ് തട്ടില്‍, എം.ഡി. വര്‍ക്കി, ലിജി ജോഷിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?