Kerala

യുവജനങ്ങളോട് വ്യത്യസ്തമായി സംവദിക്കാന്‍ പഠിക്കണം : ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍

Sathyadeepam

കൊച്ചി: സന്ന്യാസസമൂഹത്തിന്‍റെ രൂപീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ കാലഘട്ടത്തെ യുവജനങ്ങളുടെ ജീവിതശൈലി മനസ്സിലാക്കിക്കൊണ്ട് രൂപീകരണരീതികള്‍ പുനര്‍വായന ചെയ്യണം. യുവജനങ്ങളോട് സഭയ്ക്ക് എന്നും താത്പര്യമുണ്ടെന്നും യുവജനങ്ങളോട് വ്യത്യസ്തമായി സംവദിക്കാന്‍ പഠിക്കണമെന്നും ആര്‍ച്ച്ബി ഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍. യുവജനങ്ങളുടെ രൂപീകരണത്തില്‍ വ്യാപൃതരായവര്‍ക്കുവേണ്ടി പിഒസി ഒരുക്കിയ ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി. ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, പി.റ്റി.ഐ. ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ഷിബു സേവ്യര്‍ ഒ.സി.ഡി. എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം