പൊന്നുരുന്നി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു.
പൊന്നുരുന്നി സഹൃദയ കര്‍ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ ഹാളില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ച യോഗം വൈറ്റില രാമകൃഷ്ണ മഠം അധിപതി സ്വാമി ഭുവനാത്മാനന്ദ ഉദ്ഘാടനം ചെയ്തു.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, നൈവേദ്യ ആയുര്‍വേദ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. സി. ആന്‍ജോ എന്നിവര്‍ സംസാരിച്ചു. സഹൃദയ പ്രോജക്ട് മാനേജര്‍ കെ ഒ മാത്യൂസ് ക്ലാസ് നയിച്ചു.
50 പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു. സഹൃദയ ട്രെയിനിങ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷെല്‍ഫി ജോസഫ്, ഇന്‍ക്ലൂസിസ് സ്‌കില്ലിങ്ങ് ഹെഡ് ബേസില്‍ പോള്‍ എന്നിവര്‍ മീറ്റിംഗ് നേതൃത്വം നല്‍കി.