
അച്ചൻകുഞ്ഞ്
മരംകേറി സക്കേ... [ Part 2]
കൂട്ടുകാരെ... നമ്മൾ ഇന്നലെ കണ്ട സക്കേവൂസിന്റെ കഥയിൽ ഒരു കാര്യമാണ് നമുക്ക് കൂടി ശ്രദ്ധിക്കേണ്ടത്. ആളുടെ ഹൃദയത്തിൽ ഉണ്ടായ വലിയ ആഗ്രഹം!
സക്കേവൂസ് ഒരു RICH man ആയിരുന്നു. Tax പിരിച്ചാൽ നല്ല പണം ലഭിക്കും. എന്നാൽ, എല്ലാം ഉണ്ടായിരുന്നിട്ടും, അതിലുപരി ഉണ്ടായിരുന്നു ഒരു വലിയ DESIRE - ഈശോയെ നേരിൽ കാണണം എന്ന ആഗ്രഹം!
ലൂക്കാ 19:3 നോക്കിയേ Guyss... അവനെ (ഈശോയെ) കാണുവാൻ അവൻ ശ്രമിച്ചു. തന്റെ പൊക്കകുറവ്, ആളുകളുടെ തിരക്ക്... എന്തൊക്കെ തടസ്സങ്ങൾ ആയിരുന്നു... പക്ഷെ ഈശോയെ കണ്ടേ തീരൂ എന്ന ആഗ്രഹം സക്കേവൂസിനെ ഓടിച്ചു...
കൂടാതെ, ഒറ്റത്തവണകൊണ്ട് മരത്തിൽ കയറാൻ അദ്ദേഹത്തിന് പറ്റിയിട്ടുണ്ടാവില്ല... കൊറേം പരിശ്രമിച്ചിട്ടുണ്ടാവും... Finally സക്കേ മരം കേറി Guyss...
സക്കേവൂസ് നമ്മെ പഠിപ്പിക്കുന്നതെന്താന്നോ?
* ആഗ്രഹം ഉണ്ടായാൽ ശ്രമം വേണം.
* ശ്രമിക്കുമ്പോൾ തോൽവിയും വരാം, പരിഹാസവും വരാം
* പക്ഷെ പിന്നെയും ശ്രമിക്കണം.
അദ്ദേഹം മരം കയറിയത് ഒരു ചെറിയ ശ്രമമല്ല... ശരീരത്തിലും മനസ്സിനും വലിയ പരീക്ഷണമായിരുന്നു. പക്ഷെ ആഗ്രഹം സക്കേവൂസിനെ ദുർബലമാക്കിയില്ല - ശക്തനാക്കി!
കൂട്ടുകാരെ, നമ്മുടെയും മനസ്സിലോർക്കാം:
ഈശോയെ കൂടുതൽ അറിയാൻ എത്ര ആഗ്രഹം നമുക്ക് ഉണ്ട്?
ആ ആഗ്രഹത്തിനായി നമ്മൾ എന്തൊക്കെ ശ്രമങ്ങൾ ചെയ്തിട്ടുണ്ട്?
ഒരു തവണ ശ്രമം പരാജയപ്പെട്ടാൽ പിന്നെയും ശ്രമിക്കുന്നുണ്ടോ?
Desire + Effort = Jesus in your Home!
മനഃപാഠമാക്കേണ്ട വചനം:
നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും.
ജറെമിയാ 29 : 13