Kerala

ദൈവശാസ്ത്ര സംഘടനയുടെ അധ്യക്ഷസ്ഥാനത്ത് വീണ്ടും വനിത

Sathyadeepam

ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായി സിസ്റ്റര്‍ എവ്‌ലിന്‍ മൊണ്ടീരോ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. നേരത്തെ സിസ്റ്റര്‍ ശാലിനി മുളക്കല്‍ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സില്‍ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റര്‍ മൊണ്ടീരോ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്.

ഫാ. തോമസ് കുര്യാക്കോസ് വൈസ് പ്രസിഡന്റായും ജോസഫ് വിക്ടര്‍ എഡ്വിന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമൻ മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ആൻ്റണി പാലിമറ്റം ലോഗോസ് ജൂബിലി വർഷ വൈസ് ചെയർമാൻ

മദര്‍ തെരേസയുടെ സന്യാസമൂഹം പ്ലാറ്റിനം ജൂബിലി നിറവില്‍

ദീപാവലി ആഘോഷവും പി. രാമചന്ദ്രന് അനുമോദനവും സംഘടിപ്പിച്ചു

വിശുദ്ധ ഹിലാരിയോന്‍ (291-371) : ഒക്‌ടോബര്‍ 21