മദര്‍ തെരേസയുടെ സന്യാസമൂഹം പ്ലാറ്റിനം ജൂബിലി നിറവില്‍

മദര്‍ തെരേസയുടെ സന്യാസമൂഹം പ്ലാറ്റിനം ജൂബിലി നിറവില്‍
Published on

മദര്‍ തെരേസ കൊല്‍ക്കത്തയില്‍ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചിട്ട് ഒക്‌ടോബര്‍ 7 ന് 75 വര്‍ഷം പൂര്‍ത്തിയായി. 'ദരിദ്രര്‍ക്ക് പൂര്‍ണ്ണഹൃദയത്തോടെയുള്ള സൗജന്യ സേവനം' എന്ന സവിശേഷ സിദ്ധിയാണ് പുതിയ സന്യാസ സമൂഹത്തിനായി മദര്‍ സ്വീകരിച്ചത്.

75 വര്‍ഷം ഈ ദൗത്യത്തെ നിലനിര്‍ത്തിയ ദൈവത്തിന്റെ കൃപയ്ക്ക് ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി ജോസഫ് നന്ദി പറഞ്ഞു. വിശുദ്ധി ഒരു ആഡംബരമല്ലെന്നും അത് സ്‌നേഹത്തിന്റെ ലളിതമായ ഒരു ഉത്തരവാദിത്വമാണെന്നും മദര്‍ നമ്മെ പഠിപ്പിച്ചു, അത് നാം നവീകരിക്കുന്നു - സിസ്റ്റര്‍ മേരി ജോസഫ് വിശദീകരിച്ചു.

മദര്‍ ഹൗസിന് മുമ്പില്‍ മദര്‍ തെരേസയുടെ ഒരു പ്രതിമ സ്ഥാപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുവേണ്ടി രാജ്യസഭാ എം പി ഡെറിക് ഓ ബ്രയന്‍ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലളിതമായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 5766 സന്യാസിനിമാരും 390 ബ്രദര്‍മാരും ആണ് ഇപ്പോള്‍ മദര്‍ തെരേസയുടെ സന്യാസ സമൂഹത്തില്‍ ഉള്ളത് 138 രാജ്യങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org