ദീപാവലി ആഘോഷവും പി. രാമചന്ദ്രന് അനുമോദനവും സംഘടിപ്പിച്ചു

ദീപാവലി ആഘോഷവും പി. രാമചന്ദ്രന് അനുമോദനവും സംഘടിപ്പിച്ചു
Published on

കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് ചാവറ കൾച്ചറൽ സെന്ററെന്നും, സമൂഹത്തിൽ സൗഹാർദ്ദവും സാഹോദര്യവും വളർത്തുന്നതിന് ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണെന്നും ദീപാവലി ആഘോഷം ഉദ് ഘാടനം ചെയ്തുകൊണ്ട് ടി ജെ വിനോദ് എം എൽ എ അഭിപ്രായപ്പെട്ടു.

സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷൻ സെക്രട്ടറി ഫാ. മാത്യു കിരിയാന്തൻ സി.എം.ഐ. അധ്യക്ഷത വഹിച്ചു.   ലൈറ്റ് ടു ലൈഫ് മൈത്രി പുരസ്കാരത്തിനർഹനായ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി  ശ്രീ പി. രാമചന്ദ്രനെ, ടി.ജെ. വിനോദ് എം.എൽ.എ., ഉപഹാരം നൽകി   അനുമോദിച്ചു. ഫാ. മാത്യു കിരിയാന്തൻ സി.എം.ഐ. , ജോൺസൻ സി.എബ്രഹാം എന്നിവർ ചേർന്ന് പി.രാമചന്ദ്രനെ പൊന്നാട അണിയിച്ചു.

കോർപറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ,,സി.ഐ.സി.സി, ജയചന്ദ്രൻ, ഷെഫ് നളൻ,. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് സി.എം.ഐ., ബണ്ടി സിംഗ്, സി.ജി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org