Kerala

വനിത ദിനാചരണം നടത്തി കത്തോലിക്ക കോൺഗ്രസ്സ്

Sathyadeepam

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ  വനിത ദിനാചരണവും, ഇടവകയിൽ ൽ നിന്നും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ ആദരിക്കലും, കേശദാനം നടത്തിയവരെ അനുമോദിക്കലും സമ്മാന വിതരണവും പള്ളി മീറ്റിംഗ് ഹാളിൽ നടത്തി.

വനിത ദിനാചരണത്തിന്റെ ഉദ്ഘാടനം വനിത ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സിമി ജോജുവിനെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും ഇടവക ഡയറക്ടറും, വികാരിയുമായ റവ.ഫാ. റാഫേൽ മുത്തിപ്പീടിക ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

അസി.ഡയറക്ടർ ഫാ. ബിബിൻ പടന്നമാക്കൽ കേശദാനം നടത്തിയവർക്കുളള സർട്ടിഫിക്കറ്റും, സമ്മാന വിതരണവും നടത്തി. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ജോബി. സി എൽ നെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി പോൾ. പി.വി, ട്രഷറർ വിൻസെന്റ് മാടശ്ശേരി, ഭാരവാഹികളായ ജെസ്സി വർഗ്ഗീസ്, ഷാലി ഫ്രാൻസിസ്, കെ.എ. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു വിൻസെന്റ് കുണ്ടുകുളങ്ങര, ലാലി ജോസ്, ഗ്ലാഡിസ് ഫെന്നി, ലീഡി സുനിൽ എന്നിവർ നേതൃത്വം നൽകി.

വി. യോഹന്നാൻ - Chap.7 [1of3]

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം