എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

Published on

അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി, റീജിയണൽ പാസ്റ്ററൽ സെൻറർ ആയ അങ്കമാലി സുബോധനയിൽ സായാഹ്ന ചർച്ച (സത്‌സംഘം)

ഏപ്രിൽ 29, ബുധൻ

വൈകുന്നേരം 6.00 മുതൽ 8.00 ഒരേ സംഘടിപ്പിക്കുന്നു.

അതിരൂപതയുടെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും, ആ ചരിത്രത്തെ തമസ്ക്കരിക്കാനും ചെറുതാക്കാനും നടക്കുന്ന പ്രവണതകളും വിശ്വാസികളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അതിരൂപതയെക്കുറിച്ചുള്ള യഥാർത്ഥവും ക്രിയാത്മകവുമായ ചരിത്രബോധം വളർത്തുന്നതിനായിട്ടാണ് സായാഹ്ന ചർച്ച സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ അറിയിച്ചു.

ചർച്ചയിൽ

ഫാ. ഡോ. ആന്റണി നരികുളം,

ഫാ. ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി,

ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ എന്നിവർ പ്രസംഗിക്കും.

logo
Sathyadeepam Online
www.sathyadeepam.org