![വി. യോഹന്നാൻ - Chap.7 [1of3]](http://media.assettype.com/sathyadeepam%2F2026-04-11%2Fwtk1rp1m%2FLOGOSquiz202634.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.7 [1of3]](http://media.assettype.com/sathyadeepam%2F2026-04-11%2Fwtk1rp1m%2FLOGOSquiz202634.jpg?w=480&auto=format%2Ccompress&fit=max)
ഏഴാം അധ്യായത്തിലെ വാക്യങ്ങള്‍ എത്ര? തലക്കെട്ടുകള്‍ എത്ര?
- വാക്യങ്ങൾ : 53, തലക്കെട്ടുകള്‍ : 6
യേശു യൂദയായില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതെ ഗലീലിയില്‍ ചുറ്റി സഞ്ചരിക്കാന്‍ കാരണം എന്ത്?
- യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ (7:1)
യേശു എവിടെയാണ് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതിരുന്നത്?
- യൂദയായില്‍ (7:1)
യഹൂദരുടെ ഏതു തിരുനാള്‍ സമീപിച്ചിരുന്നതായാണ് യോഹ. 7:2 ല്‍ കാണുന്നത്?
- കൂടാരത്തിരുനാള്‍
''നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്‍മാര്‍ കാണേണ്ടതിന് നീ ഇവിടം വിട്ടു യൂദയായിലേക്കു പോവുക'' ആര് ആരോട് പറഞ്ഞു?
- യേശുവിന്റെ സഹോദരന്മാര്‍ യേശുവിനോട് (7:3)
നിന്റെ പ്രവൃത്തികള്‍ ആര് കാണേണ്ടതിനാണ് ഇവിടെ വിട്ടുപോവുക എന്ന് സഹോദരന്മാര്‍ യേശുവിനോട് പറയുന്നത്?
- ശിഷ്യന്‍മാര്‍ കാണേണ്ടതിന് (7:3)
പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. ആരുടെ വാക്കുകള്‍?
- യേശുവിന്റെ സഹോദരന്മാരുടെ (7:4)
നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍ നിന്നെ ലോകത്തിന് വെളിപ്പെടുത്തുക എന്ന് യേശുവിനോട് പറഞ്ഞത് ആര്?
- അവന്‍ സഹോദരന്മാര്‍ (7:4)
'അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരു ന്നില്ല'എന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ എത്രാം അധ്യായം എത്രാം വാക്യത്തില്‍ കാണന്നു?
- യോഹ. 7:5
യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും ........... ........... ആണല്ലോ?
- അനുകൂലമായ സമയം ആണല്ലോ (7:6)
ലോകം യേശുവിനെ വെറുക്കുന്നതിന് കാരണം എന്താണ് യേശു പറയുന്നത്?
- അതിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ (യേശുവിനെ) വെറുക്കുന്നു (7:7)
'ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുന്നില്ല' ആരാണ് ഈ നിങ്ങള്‍? ആരുടെ വാക്കുകളാണിത്?
- നിങ്ങള്‍ : യേശുവിന്റെ സഹോദരര്‍, വാക്കുകള്‍ : യേശുവിന്റെത് (7:7)
യേശു തിരുനാളിന് പോകുന്നില്ല എന്ന് പറഞ്ഞതിന് കാരണമായി എന്താണ് പറയുന്നത്?
- എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല (7:8)
തിരുനാളിനു പോകാതെ യേശു എവിടെയാണ് താമസിച്ചത്?
- ഗലീലിയില്‍ (7:9)
യേശു എപ്പോഴാണ് തിരുനാളിന് പോയത്?
- അവന്റെ സഹോദരന്മാര്‍ തിരുനാളിന് പോയശേഷം (7:10)
യേശു എങ്ങനെയാണ് തിരുനാളിന് പോയത്?
- രഹസ്യമായി (7:10)
ആരാണ് തിരുനാളില്‍ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നത്?
- യഹൂദര്‍ (7:11)
എന്ത് ചോദിച്ചുകൊണ്ടാണ് യഹൂദര്‍ യേശുവിനെ, തിരുനാളില്‍ അന്വേഷിച്ചു കൊണ്ടിരുന്നത്?
- അവനെവിടെ എന്നു ചോദിച്ചുകൊണ്ട് (7:11)
ആളുകള്‍ യേശുവനെപ്പറ്റി എങ്ങിനെ പലതും പറഞ്ഞിരുന്നു എന്നാണ് യോഹ. 7:12ല്‍ സൂചിപ്പിക്കുന്നത്?
- രഹസ്യമായി പലതും പറഞ്ഞിരുന്നു (7:12)
ചിലര്‍ യേശുവിനെപ്പറ്റി എന്തു പറഞ്ഞു എന്നാണ് 7:12 ല്‍ കാണുന്നത്?
- അവന്‍ നല്ല ഒരു മനുഷ്യനാണ് എന്ന് ചിലര്‍ പറഞ്ഞു (7:12)
അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞത് ആര്?
- മറ്റു ചിലര്‍ (7:12)