Kerala

വിമോചന സമരത്തിന്‍റെ അറുപതാം വാര്‍ഷികം ആചരിച്ചു

Sathyadeepam

അങ്കമാലി: ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുവാനും കേരള ചരിത്രത്തില്‍ ഇടം നേടുവാനും സാധ്യമാക്കിയ വിമോചന സമരത്തിന്‍റെ അറുപതാം വാര്‍ഷികം കേരള പ്രതികരണവേദിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്ക അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിമോചന സമര രക്തസാക്ഷികളുടെ കല്ലറയില്‍ തടിച്ച് കൂടിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രതികരണവേദി ചെയര്‍മാന്‍ ജോസ് വാപ്പാലശേരി പുഷ്പചക്രം സമര്‍പ്പിക്കുകയും ബസിലിക്ക റെക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ടിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കുടുംബാംഗങ്ങള്‍ക്ക് പ്രതികരണവേദി കമ്മിറ്റി ഏര്‍പ്പടുത്തിയ പെന്‍ഷന്‍ വിതരണം മദര്‍ സുപ്പീരിയര്‍ ആന്‍സിന എഫ്സിസി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പള്ളിയങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനം വിമോചന സമര നേതാവ് ഗര്‍വ്വാസീസ് അരീക്കല്‍ ഉദ് ഘാടനം ചെയ്തു. പി.ഐ. നാദിര്‍ഷാ അധ്യക്ഷത വഹിച്ചു. വേദി ചെയര്‍മാന്‍ ജോസ് വാപ്പാലശേരി അനുസ്മരണ പ്രഭാഷണം നട ത്തി. ഫാ. പ്രതീഷ് പാലമൂട്ടില്‍, ഫാ. ജോര്‍ജ്, ഫാ. ദീലിപ് സിഎസ്ടി തേലക്കാട്: ലേയ്റ്റി ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍, സിസ്റ്റര്‍ ലയോ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍: ഷൈബി പാപ്പച്ചന്‍, എന്‍.ആര്‍. രാമചന്ദ്രന്‍ നായര്‍, സേവ്യര്‍ പാലാട്ടി, ലക്സി ജോയി, കെ.പി. ഗെയിന്‍, ലിസി പോളി, ജോസണ്‍ തച്ചില്‍, പ്രിന്‍സ് മരങ്ങാട്ട്, ഫ്രാന്‍സിസ് മുട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്