Kerala

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: സ്വാശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തേടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം കുട നിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളംക ചൈതന്യയിലാണ് പരിശീലനം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാസ്റ്റര്‍ ട്രെയിനേഴ്‌സായ ആന്‍സമ്മ ബിജു, സുജ റെജി എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ

സ്വര്‍ഗത്തിലേക്കുള്ള പടികള്‍ താഴോട്ടിറങ്ങണം!

മത വിചാരണ കോടതികള്‍, തകര്‍ച്ചയുടെ ചരിത്രം അവര്‍ത്തിക്കപ്പെടുന്നുവോ?