കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ

കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ

കുറഞ്ഞ ജനനനിരക്കിനെ നേരിടാന്‍, വിശേഷിച്ചും സമ്പന്ന രാജ്യങ്ങളില്‍, കുടിയേറ്റം സഹായിക്കും എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കുറഞ്ഞ ജനനനിരക്ക് ഗൗരവതരമായ ഒരു പ്രശ്‌നമാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും പട്ടിയുണ്ട്, പൂച്ചയുണ്ട്, പക്ഷേ കുട്ടികളില്ല. ഇതു മൂലമുള്ള പ്രതിസന്ധി നേരിടാന്‍ കുടിയേറ്റം സഹായകരമാകുന്നു. അനേകര്‍ തൊഴിലിനുവേണ്ടിയാണ് കുടിയേറ്റം നടത്തുന്നത്. നിരവധി പേര്‍ അക്രമങ്ങളും ദാരിദ്ര്യവും മൂലം സ്വന്തം രാജ്യങ്ങള്‍ വിട്ട് പലായനം ചെയ്യേണ്ടി വരുന്നവരാണ്. ഇവരെ പലപ്പോഴും ഒരു പ്രശ്‌നമായും സാമ്പത്തിക ഭാരമായുമാണ് സ്വീകരിക്കുന്ന രാജ്യങ്ങള്‍ കാണുന്നത്. മുന്‍വിധികളും തെറ്റായ പ്രത്യയ ശാസ്ത്ര ധാരണകളുമാണ് ഇതിനു കാരണം. തൊഴിലെടുക്കുന്നതിലൂടെ, ഇവര്‍ തങ്ങള്‍ ചെന്നുചേരുന്ന രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹ്യ വികസനത്തിന് സംഭാവനകള്‍ നല്‍കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് - മാര്‍പാപ്പ വിശദീകരിച്ചു.

കുടിയേറ്റക്കാര്‍ക്ക് മാന്യമായ തൊഴിലും ഭക്ഷ്യസുരക്ഷയും നല്‍കേണ്ടത് ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org