മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

മരിയന്‍ ദര്‍ശനങ്ങളെയും മറ്റ് അതിഭൗതിക സംഭവങ്ങളെയും വിവേചിച്ചറിയുന്നതിനെ സംബന്ധിച്ചുള്ള പുതിയ രേഖ വത്തിക്കാന്‍ വിശ്വാസകാര്യാലയം ഉടന്‍ പുറത്തിറക്കുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച വ്യക്തമായ മാര്‍ഗദര്‍ശനങ്ങളും ചട്ടങ്ങളും പുതിയ രേഖയില്‍ ഉണ്ടാകുമെന്ന് വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് അറിയിച്ചു. 40 വര്‍ഷം മുമ്പ് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സമാനമായ ഒരു രേഖ ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ദര്‍ശനങ്ങളും വെളിപാടുകളും സംബന്ധിച്ച വസ്തുതകളെ വലിയ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നാണ് കത്തോലിക്കാസഭ ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു ദര്‍ശനം ഉണ്ടായെന്ന് അവകാശവാദം ഉയരുമ്പോള്‍ പരസ്യമായ വണക്കത്തിനായി അനുവദിക്കുന്നതിനു മുന്‍പ് വസ്തുതകള്‍ വിലയിരുത്തേണ്ടത് സഭയുടെ കടമയാണെന്ന് 1978 ലെ രേഖയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നീട് ജനപ്രിയ ഭക്തിയെ സംബന്ധിച്ച് 2001 ല്‍ വത്തിക്കാന്‍ ദൈവികാരാധന കാര്യാലയവും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org