Kerala

ട്രിനിറ്റി കപ്പിള്‍സ് സത്യപ്രതിജ്ഞ ചെയ്തു

Sathyadeepam

തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്ളവര്‍ ഇടവകയിലെ 12 ദമ്പതികള്‍ ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയിലെ സജീവ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് ബാഡ്ജുകള്‍ സ്വീകരിച്ചു. കുടുംബങ്ങള്‍ കുടുംബങ്ങള്‍ക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്നതാണ് ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രി അഥവാ ടിസിഎം മുപ്പതു മാസം നീണ്ടുനില്‍ക്കുന്ന ഗ്രേസ് റിപ്പിള്‍സ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച്, ദമ്പതീധ്യാനത്തില്‍ പങ്കെടുത്തിനു ശേഷം, ശുശ്രൂ ഷ ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നാണ് ടി സി എം പ്രാഥമിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രാഥമിക അംഗങ്ങളായി ഒരു വര്‍ഷത്തെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും ശേഷമാണ് സജീവ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിരൂപതാ കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലേലിയുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം വികാരി ഫാ. പോള്‍ ചുള്ളി ബാഡ്ജുകള്‍ വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ടി സിഎം അതിരൂപതാ കോ ഓര്‍ഡിനേറ്റര്‍ റൈഫിന്‍ & ടെസ്സി, ജനറല്‍ സെക്രട്ടറി അവിരാച്ചന്‍ & സിബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം