എഫ്‌സിസി എറണാകുളം പ്രോവിന്‍സിലെ മാതാനഗര്‍ മരിയറാണി കോണ്‍വെന്റില്‍, ആദരിക്കപ്പെട്ട മാലിന്യശേഖരണ, ശുചീകരണ തൊഴിലാളികള്‍, ഫാ. ബെന്നി പാലാട്ടി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍, സന്യാസിനിമാര്‍ എന്നിവര്‍ക്കൊപ്പം.

Kerala

ശുചീകരണ തൊഴിലാളികള്‍ക്ക് സന്യാസിനിമാരുടെ ആദരം

Sathyadeepam

കൊച്ചി: വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാളിനോടനുബന്ധിച്ച്, ഫ്രാന്‍സിസ്‌കന്‍ ക്ലാരസഭ (എഫ്‌സിസി)യുടെ എറണാകുളം പ്രോവിന്‍സിലെ മാതാനഗര്‍ മരിയറാണി കോണ്‍വെന്റില്‍, നഗരത്തിലെ മാലിന്യശേഖരണ, ശുചീകരണ തൊഴിലാളികളെ ആദരിച്ചു. കൊച്ചി കോര്‍പറേഷനിലെ 63ാം ഡിവിഷലെ തൊഴിലാളികളെയാണ് സന്യാസിനിമാരുടെ നേതൃത്വത്തില്‍ ആദരിച്ചത്.

മാതാനഗര്‍ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി സന്ദേശം നല്‍കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍, കുടുംബശ്രീ അയല്‍ക്കൂട്ടം ചെയര്‍പേഴ്‌സണ്‍ ഗീതാ ഗോപി, സിസ്റ്റര്‍ ലിറ്റില്‍ റോസ്, സിസ്റ്റര്‍ റോസിലി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മദര്‍ സിസ്റ്റര്‍ ആഞ്ചലീറ്റ, സിസ്റ്റര്‍ അഞ്ജലി ജോസ്, സിസ്റ്റര്‍ ആന്‍ജോണ്‍ എന്നിവര്‍ തൊഴിലാളികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം