Kerala

തിരുഹൃദയ സന്ന്യാസിനി സമൂഹം സന്നദ്ധ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ കാന്‍സര്‍ സുരക്ഷാ യജ്ഞവുമായി സഹകരിച്ച് തിരുഹൃദയ സന്ന്യാസിനി സമൂഹത്തിന്‍റെ വിവിധ പ്രൊവിന്‍സുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. കോട്ടയം എസ്.എച്ച്. മെഡിക്കല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം ജോസ് കെ. മാ ണി എം.പി നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ് വര്‍ക്ക് ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി ആമുഖസന്ദേശം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സഖറിയാസ് കുതിരവേലി, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, സിസ്റ്റര്‍ ഇന്നസെന്‍റ് തെരേസ് എസ്.എച്ച്, സിസ്റ്റര്‍ ആലിസ് മണിയങ്ങാട്ട്, സി. അനില മാത്യു എന്നിവര്‍ പ്രസംഗിച്ചു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]