Kerala

എറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചു

Sathyadeepam

ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോ സഭാ വൈദികനുമായ ഫാ.സ്റ്റാന്‍ സ്വാമി (ഫാ . സ്റ്റന്‍സിലാവോസ് ലൂര്‍ദ് സ്വാമി) യെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതില്‍ എറണാകുളം അങ്കമാലി അതിരൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ദശാബ്ദങ്ങളായി ജാര്‍ഖണ്ഡ് കേന്ദ്രികരിച്ച് ദളിതരുടെയും ന്യൂനപക്ഷവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കിവരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അദ്ദേഹത്തെ അനഭിമതനാക്കിയിരുന്നു. നിരോധിത സംഘടനയായ മാവോയിസ്റ്റ് ബന്ധമാരോപിച്ചണ് 84 വയസ്സുള്ള അച്ചനെ ജയിലിലടച്ചതെന്ന് മനസ്സിലാക്കുന്നു. ദളിതരോടും ന്യൂനപക്ഷദുര്‍ബലവിഭാഗങ്ങളോടും നാളുകളായി ഭാരതത്തില്‍ പുലര്‍ത്തിവരുന്ന നിഷേധാത്മക നയങ്ങളുടെ തുടര്‍ച്ചയാണ് വൈദികന്റെ അറസ്റ്റ് എന്ന് അതിരൂപതയും കരുതുന്നു. വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ജനാധിപത്യ ഇടം ചുരുങ്ങി വരുന്ന പുതിയ ഇന്ത്യയില്‍ വൈദികന്റെ അറസ്റ്റ് നടുക്കമുളവാക്കുന്നുവെന്ന് എറണാകുളം-അങ്കമാലി അതിരൂപത, പി.ആര്‍.ഒ., ഫാ. മാത്യു കിലുക്കന്‍ അറിയിച്ചു. എത്രയും വേഗം അച്ചന്റെ മോചനം ഉറപ്പാക്കണമെന്ന് രാജ്യത്തെ ജനാധിപത്യ നിയമ സംവിധാനങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി