കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റ് ആഭിമുഖ്യത്തിലുള്ള പഠന സെമിനാര്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഫാ. ചാള്‍സ് ലെയോണ്‍, ബിജു ഒളാട്ടുപുറം, സിറ്റി. വര്‍ഗ്ഗീസ്, മാത്യു ജോസഫ് എന്നിവര്‍
കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റ് ആഭിമുഖ്യത്തിലുള്ള പഠന സെമിനാര്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഫാ. ചാള്‍സ് ലെയോണ്‍, ബിജു ഒളാട്ടുപുറം, സിറ്റി. വര്‍ഗ്ഗീസ്, മാത്യു ജോസഫ് എന്നിവര്‍ 
Kerala

വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നവരാകണം അധ്യാപകര്‍ : ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്

Sathyadeepam

കൊച്ചി: അന്ധകാരത്തില്‍ നിന്നും ജ്ഞാനത്തിലേക്ക് നയിക്കുന്നവരാണ് അധ്യാപകര്‍. നന്നായി അറിവ് ശേഖരിക്കാത്തവര്‍ക്ക് അറിവ് ഫലപ്രദമായി നല്‍കാന്‍ കഴിയില്ല. ലോകത്തെ ധാര്‍മ്മികതയിലും നന്മയിലും നയിച്ച് പുനര്‍സൃഷ്ടിക്കാനുള്ള അവകാശം അധ്യാപകനാണ്. അധ്യാപകരുടെ വാക്കിന് മറ്റൊരാളുടെ വാക്കിനേക്കാള്‍ ആധികാരികത ഉണ്ട്. മൂല്യബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകര്‍ എന്ന ബോധ്യം നാം മറക്കരുത്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത.

സംസ്ഥാനപ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യസന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗ്ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ്, ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, സിന്നി ജോര്‍ജ്ജ്, റോബിന്‍ മാത്യു, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് പഠന സെമിനാര്‍ നയിച്ചു. 32 രൂപതകളില്‍ നിന്നായി 87 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം