Kerala

സി. റാണി മരിയയുടെ ജീവചരിത്ര സിനിമ സ്പെയിനിലെ 40-ൽപ്പരം തിയേറ്ററുകളിൽ

Sathyadeepam

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ആസ്പദമാക്കി ഡോ. ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത "ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ് " എന്ന സിനിമ സ്പാനിഷ് ഭാഷയിലേക്ക് ഡബ്ബ് ചെയ്തു "എൽ റോസ്‌ട്രോ ഡെൽ പെർടോൺ' എന്നപേരിൽ പ്രദർശിപ്പിക്കുന്നു.

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു മലയാളം സിനിമ സ്പാനിഷ് ഭാഷയിൽ സ്പെയിനിലെ നാല്പതില്പരം സിനിമ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. കേരളത്തിലെ തീയറ്ററുകളിൽ വൻ പ്രദർശന വിജയം നേടിയ ഈ സിനിമ, ചൂഷണം ചെയ്യന്നവർക്കുനേരെ പടപൊരുതി, പാവങ്ങൾക്കുവേണ്ടി കൊലചെയ്യപ്പെട്ട ഒരു സിസ്റ്റർ റാണി മരിയയുടെ കഥ പറയുകയാണ്.

കേരളത്തിൽ നിന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമകളുടെ കൂട്ടത്തിലേക്ക് ഈ സിനിമയും ഉയരുന്നു. രണ്ടായിരത്തി ഇരുപത്തിനാലിലെ ഓസ്കാർ മേളയിൽ ഇടം നേടിയ ചിത്രം നൂറ്റി ഇരുപത്തഞ്ചിൽപരം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്പാനിഷ് ഭാഷയിൽ ഡബ്ബ് നടത്തി സ്പെയിനിലും സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും തീയേറ്ററുകളിൽ പ്രദർശനത്തിനായി എത്തിയിരിക്കുന്നു.

ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ് സംവിധായകനായ ഷൈസൺ പി ഔസെഫ്. ആറ് ഭാഷകളിൽ ഡബ്ബ് ചെയ്ത ഈ ചിത്രം കേരളത്തിൽ റീലീസ് ചെയ്തപ്പോൾ ബുക്‌മൈഷോയിൽ പത്തിൽ ഒമ്പതും, ടൈംസ് ഓഫ് ഇന്ത്യയുടെ റേറ്റിംഗിൽ അഞ്ചിൽ 4.7 ഉം നേടിയിരുന്നു. സംവിധായകാനെ ഈയിടെ അമേരിക്കയിലെ സാൾട്ട് ലേയ്ക്ക് സിറ്റിയിലുള്ള സ്പാനിഷ് കമ്മ്യൂണിറ്റി "സെൻട്രോ സിവിക്കോ മേക്സിക്കാനോ" എന്ന അവാർഡ് നൽകി ആദരിക്കുകയുണ്ടായി.

വി. യോഹന്നാൻ - Chap.7 [1of3]

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം