Kerala

ശ്രീലങ്കൻ ചലച്ചിത്ര മേള ആരംഭിച്ചു

Sathyadeepam

കൊച്ചി: കൊച്ചിൻ ഫിലിം സൊസിറ്റിയുടെയും  ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്തത്തിൽ ശ്രീലങ്കൻ ചലച്ചിത്രമേള ചാവറ കൾച്ചറൽ ലൈബ്രറി ഹാളിൽ ആരംഭിച്ചു. ആദ്യ ചിത്രം പ്രസന്ന ജയക്കൊടി സംവിധാനം ചെയ്ത '28 ' എന്നതായിരുന്നു.

ശ്രീലങ്കൻ സിനിമകളെക്കുറിച്ചു കൊളംമ്പോയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ മുൻ ഡയറക്ടർ എം.രാമചന്ദ്രൻ പ്രഭാഷണം നടത്തി. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം പഴയകാല തടസങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി അന്തർദേശീയ അനുഭവങ്ങളെ  തുറന്നുകാട്ടുന്നുവെന്നു ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.

മാനസികമായും ശാരീരികവുമായ അതിക്രമങ്ങളെ പച്ചയായി തുറന്നു കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., അധ്യക്ഷത വഹിച്ചു. കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ, ടി കലാധരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് അശോക ഗന്ദഗമ  സംവിധാനം ചെയ്‌ത പ്രശസ്‌ത ചലച്ചിത്രം ആൽബോറാഡ പ്രദർശിപ്പിക്കും. 

വിഗ്രഹം വിശേഷേണ ഗ്രഹിക്കുന്നത്

വിശുദ്ധ ജരാര്‍ദ് മജെല്ല  (1726-1755) : ഒക്‌ടോബര്‍ 30

'പെണ്‍വിളക്ക്' മദര്‍ ഏലീശ്വായുടെ ജീവിതം പ്രകാശനം ചെയ്തു

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

വിശുദ്ധ നര്‍സീസ്സസ് (110-222) : ഒക്‌ടോബര്‍ 29