

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസര്‍ രചിച്ച 'പെണ്‍വിളക്ക്, മദര്‍ ഏലീശ്വയുടെ ജീവിതം' എന്ന കൃതി വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രൊവിൻഷ്യാളുമായ സിസ്റ്റര്‍ പേഴ്‌സി സിടിസി ആദ്യപ്രതി ഏറ്റുവാങ്ങി.
മദര്‍ ഏലീശ്വയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മനോഹരമായ കൃതി എന്നാണ് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്. സവിശേഷമായ അനുഭൂതി പകരുന്ന പുസ്തകവും കൂടിയാണത്. ആര്‍ച്ച്ബിഷപ്പ്‌സ് ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍,
അതിരൂപത പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ഷാജി ജോര്‍ജ് പ്രണത തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലെ പ്രണത ബുക്‌സാണ് പ്രസാധകര്‍. നവംബര്‍ 8നാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്.