Kerala

സ്വവര്‍ഗരതിയെ നിയമവിധേയമാക്കാന്‍ ശ്രമിക്കരുത് കെസിബിസി പ്രൊലൈഫ് സമിതി

sathyadeepam

കൊച്ചി: സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുവാന്‍ ധാര്‍മ്മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാദ്ധ്യമല്ലെന്നു കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അഭിപ്രായപ്പെട്ടു. സ്വവര്‍ഗ ലൈംഗികതയെ നിയമവിധേയമാക്കണമെന്ന്, രാജ്യത്തെ ഉത്തരവാദിത്വപ്പെട്ടതും സംസ്ഥാനഭരണത്തിനു ചുക്കാന്‍ പിടിക്കുന്നതുമായ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്‍റെ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടുവെന്ന കാഴ്ചപ്പാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ് എഫ് സിസി, യുകേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍, റോണ റിബെയ്റോ, മാര്‍ട്ടിന്‍ ന്യൂനസ് എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം