Kerala

സത്യപ്രതിജ്ഞയ്ക്കൊപ്പം അവയവദാനത്തിനും സന്നദ്ധരായി എസ് എം വൈ എം പാലാ രൂപത സമിതി

Sathyadeepam

പാലാ: എസ് എം വൈ എം പാലാ രൂപത 2020 സമിതി അര്‍ക്കദിയാക്കോന്മാരുടെ കബറിടം സ്ഥിതി ചെയ്യുന്ന പകലോമറ്റം തറവാട് പള്ളിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

തറവാട് പള്ളിയില്‍ സഭാ പിതാക്കന്മാരുടെ കബറുകളില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം നടക്കുന്ന സമ്മേളനം പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. പതിനേഴാം നൂറ്റാണ്ടു വരെ ഒറ്റ സഭാസമൂഹമായിരുന്ന മാര്‍ത്തോമ്മ നസ്രാണികളെ ഭരിച്ച സഭാപിതാക്കന്മാരായ അര്‍ക്കദിയാക്കോന്മാരുടെ കബറിടം സ്ഥിതി ചെയ്യുന്ന പുണ്യ സ്ഥലത്തിന്‍റെ പ്രാധാന്യവും പൂര്‍വ്വപിതാക്കളോടുള്ള ആദരവും ഉള്‍ക്കൊണ്ട് സഭൈക്യവാര ചിന്തകളുടെ നിറവിലാണ് പകലോമറ്റം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തിനായി നിശ്ചയിക്കപ്പെട്ടത്. ജനുവരി 26ന് ബര്‍ത്ത്ഡേ ആഘോഷിക്കുന്ന യുവാക്കള്‍ക്ക് ജന്മദിനാശംസകളും പ്രകൃതിസൗഹൃദ ശൈലിയില്‍ നേരുന്നതാണ്. അന്നേ ദിവസം തന്നെ രൂപത സമിതി അവയവദാന സമ്മതപത്രത്തില്‍ ഏവരെയും സാക്ഷ്യപ്പെടുത്തി ഒപ്പിടുകയും മുഴുവന്‍ യൂണിറ്റുകളെയും ഇതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് രൂപത സമിതിയുടെ പ്രഥമ വിശാല കൗണ്‍സില്‍ കൂടുന്നതാണ്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ എല്ലാ ഫൊറോനകളിലെയും രൂപതാ കൗണ്‍സിലേഴ്സും വിവിധ മിനി സ്ട്രികളുടെ പ്രതിനിധികളുമാണ് കൗണ്‍സില്‍ അംഗങ്ങള്‍. പരിപാടികള്‍ക്കു രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ജോ. ഡയറക്ടര്‍ സി. ബിന്‍സി എഫ്.സി.സി., പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, വൈസ് പ്രസിഡന്‍റ് അമലു മുണ്ടനാട്ട്, റോബിന്‍ ടി ജോസ്, ചിന്നു ഗര്‍വാസിസ്, മിനു മാത്യു, ശീതള്‍ ടോം, ആന്‍റോ ജോര്‍ജ്, ആല്‍വിന്‍ ഞായര്‍കുളം, അഞ്ചുമോള്‍ ജോണി എന്നിവര്‍ നേതൃത്വം നല്‍കും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം