കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ (KCF) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 'സ്വാതന്ത്ര്യ സ്മൃതി സംഗമം' സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 02:30-ന് പാലാരിവട്ടം പി.ഒ.സി.യില്‍ (POC) വെച്ചാണ് സമ്മേളനം നടക്കുന്നത്. 'ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംരക്ഷണവും' എന്നതാണ് സംഗമത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
റിട്ടയേര്‍ഡ് ജസ്റ്റിസ് അബ്രഹാം മാത്യു പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. കെ.സി.എഫ്. സംസ്ഥാന പ്രസിഡന്റ് ശ്രീ. ബിജു ജോസി കരുമഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.എഫ്. വൈദിക ഉപദേഷ്ടാവുമായ റവ. ഫാ. തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തും. കെ.സി.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. വി. സി. ജോര്‍ജ്ജുകുട്ടി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജെയ്‌മോന്‍ തോട്ടപ്പുരം കൃതജ്ഞതയും രേഖപ്പെടുത്തും.
ചടങ്ങില്‍ പ്രമുഖ കത്തോലിക്കാ സംഘടനാ നേതാക്കളായ: പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ (കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ്), അഡ്വ. ഷെറി ജെ. തോമസ് (KLCA സംസ്ഥാന പ്രസിഡന്റ്), ശ്രീ. ബൈജു എസ്. ആര്‍. (MCA ഗ്ലോബല്‍ പ്രസിഡന്റ്), അഡ്വ. ബിജു പറയനിലം (ഗ്ലോബല്‍ മുന്‍ പ്രസിഡന്റ്, കത്തോലിക്കാ കോണ്‍ഗ്രസ്) എന്നിവര്‍ അനുബന്ധ പ്രഭാഷണങ്ങള്‍ നടത്തും.
ശ്രീ. റോയി ഡി കുഞ്ഞ (കണ്‍വീനര്‍), ശ്രീ. ബിനോയി ടി ഡി, ശ്രീ. എന്‍ ടി ജേക്കബ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.