

സത്യത്തിന്റെ സ്വാതന്ത്ര്യം സ്വന്തം നിശ്ചയത്തിൽ ജീവിതം സ്വയം സൃഷ്ടിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വഴിയാണ്. അതു ആത്മ പരിത്യാഗത്തിന്റെയും വേദനയുടെ സംസ്കരണത്തിന്റെയും അച്ചട ക്കവഴിയാണ്. അതു കുരിശിന്റെ വഴിയാണ്, കുർബാനയുടെ ജീവിതശൈലിയാണ്. ഇതു പശ്ചാത്താപത്തിന്റെ ജീവിതമാണ്. ഇതു സ്വന്തം കഴിവിൽ മാത്രം ആശ്രയിക്കുന്നതുമല്ല. ഈശ്വരകൃപ യുടെ അനുഗ്രഹീത ജീവിതമാണ്. സ്വാതന്ത്ര്യത്തിൽ ധർമ്മനിശ്ചയ ത്തിന്റെ സരണിയിലെ ജീവിതമാണ്. പ്രകൃതിയുടെ പുനരുത്ഥാന ത്തിന്റെയും പ്രകൃതിയുടെ അതിക്രമണത്തിന്റെയും ആത്മീയ വഴി. ഇതാണ് ക്രൈസ്തവമായ മനുഷ്യദർശനം.
എന്നാൽ ഹിറ്റ്ലറിന്റെ ജാതി പ്രത്യയശാസ്ത്രത്തിന്റെ അടി സ്ഥാനം മനുഷ്യചിന്തയിലെ വൈകല്യമോ മനുഷ്യനെക്കുറിച്ചുള്ള തെറ്റിദ്ധാരണയോ അല്ല. മനുഷ്യൻ പ്രാഥമിക മൂലകങ്ങളുടെ തന്നെ തിന്മയിൽ ആണിയടിക്കപ്പെട്ടവനാണ് എന്നതാണ്. ജന്മ സിദ്ധമായ രക്തം, ജാതി, ഗോത്രം, ദേശം എന്നിവയിൽ നിന്ന് ഒരിക്കലും മോചനമില്ലാതായി ജീവിതം വിധിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. മനുഷ്യന് ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടു ക്കാൻ കഴിയില്ല എന്നതു അസ്തിത്വവിധിയായി പരിഗണിക്കുന്ന വല്ലാത്ത നിഷേധചിന്തയിലാണ് ജാതീയതയുടെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യം അവിടെ വെറും മിഥ്യയാണ്.
ഈ പശ്ചാത്തലത്തിലാണ് ഹൈഡഗർ എന്ന ചിന്തകനോടു ലെവിനാസ് തെറ്റുന്നത്. ഹൈഡഗറിന്റെ മനുഷ്യാസ്തിത്വത്തെക്കുറി ച്ചുള്ള ചിന്ത തന്നെ മനുഷ്യന്റെ ധർമ്മബോധം നിഷേധിക്കുന്ന ജാതിചിന്തയായി മാറുന്നു എന്നു വിധിക്കുന്നത്. ഹൈഡഗറിനെ സംബന്ധിച്ച് അസ്തിത്വം സ്ഥലകാലത്തിന്റെ ശരീരത്തിൽ ബന്ധിത മാണ്. മനുഷ്യൻ കാലത്തിന്റെയും സ്ഥലത്തിന്റെയും ഇടത്തിലേ ക്കു വലിച്ചെറിയപ്പെട്ടവനാണ് (geworfenheit). മനുഷ്യൻ സ്ഥല കാലങ്ങളിൽ തളക്കപ്പെട്ടിരിക്കുന്നു. അവിടെ നിന്നു മോചനമില്ല. ഈ വസ്തുത അസ്തിത്വവിധിയാണ്. ആയിരിക്കുന്നതിന്റെ ഇളവില്ലാ ത്ത വിധി. കാലത്തിലായിരിക്കുക എന്നതു ഞാൻ തിരഞ്ഞെടുത്ത തോ സ്വതന്ത്രമായി സ്വീകരിച്ചതോ അല്ല. സ്ഥലകാലവിധിയിൽ നിന്നു മുക്തിയില്ല.
മനുഷ്യന്റെ ശരീരത്തിന്റെ ഈ വിധി തിരിച്ചറിയുന്നതു സഹന ത്തിലാണ്. ഈ സഹനകാരാഗ്രഹത്തിൽ നിന്നു രക്ഷ സാധ്യ മാണോ? എന്നിൽ നിന്നു എനിക്കു പുറത്തുകടക്കാനാവുമോ? എന്റെ ബന്ധനങ്ങളുടെ ചങ്ങല എനിക്ക് അഴിക്കാനാവുമോ? ഈ വിധി എന്നതു ചരിത്രത്തിൽ എന്റെ ആന്തരികത കണ്ടെ ത്തുന്ന വിധിയാണ്. “യഹൂദമതം ഉജ്ജ്വലസന്ദേശമാണ് നല്കു ന്നത്. പശ്ചാത്താപം അപരിഹാര്യമായതിനെ രക്ഷിക്കാനുള്ള വേദനാനിർഭരമായ നിലവിളിയാണ്.” പശ്ചാത്താപമാണ് വിമോ ചിപ്പിക്കുന്നത്. പശ്ചാത്താപത്തിൽ സ്വന്തം പഴമയുടെ പാതകം പരിഹരിക്കാനുള്ള പ്രസാദം വന്നണയുന്നു. ഭൂതത്തിന്റെ വിധി യുടെ മുറിവേറ്റ മൃഗത്തെപ്പോലെ മനുഷ്യന്റെ കാൽക്കൽ മൃഗം കുഴഞ്ഞുവീഴുന്നു. കുരിശും കുർബാനയും ഭൂതത്തിന്റെ വിധിയിൽ നിന്നു വിമോചനം സാധ്യമാക്കുന്നു.
ഇന്ത്യയിൽ രാഷ്ട്രീയമായി ജാതി സമ്പ്രദായത്തിന്റെ ഭീകരമായ തിരിച്ചുവരവാണ് കാണുന്നത്. എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണുന്ന ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ധർമ്മവ്യവ സ്ഥിതിയാണ് തകിടം മറിഞ്ഞത്. മേൽജാതിക്കോയ്മയുടെ ഭൂതം പ്രതികാരത്തോടെ തിരിച്ചുവന്നിരിക്കുന്നു. മനുഷ്യസ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്നു. മതത്തിന്റെ ആവരണമിട്ട ജാതീയത യുടെ അടിമ-ഉടമ വ്യവസ്ഥിതിയാണ് അധികാരത്തിലായിരിക്കു ന്നത്. രക്തത്തിന്റെയും ദേശീയതയുടെയും വർഗ്ഗീയതയുടെയും പിടിയിലായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. എന്നാൽ മനുഷ്യൻ എന്ന സാർവത്രിക ആദർശരൂപം പരസ്യമായി നിഷേധിക്കാൻ നേതാക്കൾ സന്നദ്ധമല്ല. അവർ ആവർത്തിക്കുന്നതു സാർവത്രി കതയുടെ വ്യാപനമാണ്. എന്ത് സാർവത്രികത? മേൽ ജാതികോ യ്മയുടെ വ്യാപനം - അവരുടെ ആധിപത്യവ്യാപനം. 1933 നവം ബറിൽ ഹൈഡഗർ പറഞ്ഞു, “ആശയങ്ങൾ നിങ്ങളുടെ അസ്തിത്വം ഭരിക്കാതിരിക്കട്ടെ. നേതാവ് മാത്രമാണ് നാടിന്റെ ഭാവി, അതിന്റെ നിയമം.”
ഈ വാചകം അല്പം വ്യത്യസ്തമായി ഇവിടെയും ആവർത്തിക്കു ന്നവർ ഉണ്ടാകും. ജനാധിപത്യം ഒരാളുടെ ഭരണമായി മാറുന്നതു ചരിത്രത്തിൽ പുത്തനല്ല. അതു തീർത്ത ദുരന്തം നാം ചരിത്രത്തിൽ നിന്നു പഠിക്കണം. ബർലിൻ നഗരത്തിലെ വാൻസിയിൽ 1942-ൽ ജനുവരി 20-നു നടന്നതു ജർമ്മൻ ജനതയുടെ നേതാവായി ചമ ഞ്ഞ ഹിറ്റ്ലർ എല്ലാ യഹൂദരേയും കൊല്ലാൻ നിശ്ചയിച്ചതാണ്. അതിനോട് ഒരാൾക്കും വിയോജിപ്പില്ലാതിരുന്ന ജനാധിപത്യം! ഇതു നടത്തിയവർക്കെല്ലാം അറിയാമായിരുന്നു അതു ഭീകരത യാണ് എന്ന്. സാധാരണ മനുഷ്യരെ അടിമകളാക്കുന്ന മേൽ ജാതി ആധിപത്യത്തിന്റെ, അടിമ-ഉടമ വ്യവസ്ഥിതിയാണ് നടപ്പി ലായത്. ലോകത്തിൽ പലയിടത്തും ആഗോള കമ്പോളത്തിൽ വരുന്നതു ജാതിരാഷ്ട്രീയമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ജനാ ധിപത്യത്തിന്റെ നടത്തിപ്പ് മേൽ ജാതിവ്യാപനത്തിന്റെ യുദ്ധമാണ്. ഈ യുദ്ധം ചരിത്രത്തിന്റെ കൗശലമാണ്. കൗശല ഭരണം നേതാ ക്കൾ ഏറ്റെടുക്കുമ്പോൾ അടിസ്ഥാനപരമായി സംഭവിക്കുന്നതു ധാർമ്മികതയുടെ നിഷേധമാണ്. ജാതിരാഷ്ട്രീയം ഭരിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല അമേരിക്കൻ ജനാധിപത്യവും അതിലേക്കു വഴുതി വീഴുന്നു. മനുഷ്യന്റെ സത്ത അവന്റെ സ്വാതന്ത്ര്യമില്ലായ്മ യായി മാറ്റപ്പെടുന്നു. അതു വിധിയുടെ വിലങ്ങായി മാറുന്നു. മനു ഷ്യത്വം നാടുകടത്തപ്പെടുന്നു എന്നതു ക്രൈസ്തവരെങ്കിലും തിരി ച്ചറിയണം.