Kerala

സാഹിത്യ അക്കാദമിയില്‍ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു

Sathyadeepam

തൃശ്ശൂര്‍ : കേരള സാഹിത്യ അക്കാദമി പുസ്തകോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രിയനന്ദനന്‍ നിര്‍വ്വഹിച്ചു.

കലയും സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണ് സമൂഹത്തില്‍ സഹോദര്യവും സമാധാനവും നീതിയും വളര്‍ത്തുന്നതെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് അന്ധവിശ്വാസങ്ങള്‍ വളരാനും അനീതി വളരാനും ഇടയാക്കുന്നതെന്നും അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.

ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പുസ്തകം വാങ്ങുന്നവരില്‍നിന്നുള്ള അനുദിന സമ്മാന നറുക്കെടുപ്പ് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ നിര്‍വ്വഹിച്ചു. മനീഷപാങ്ങില്‍ സ്വാഗതവും ബേബി മൂക്കന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യു.പി., ഹൈസ്‌കൂള്‍ ചിത്രരചന രചനാമത്സരവും, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജി വിദ്യാര്‍ത്ഥികള്‍ക്കും കവിതാലാപനം മത്സരവും നടന്നു. വൈകീട്ട് 4.30ന് ''എന്തുകൊണ് ഗാന്ധിജി ? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങള്‍'' എന്ന സെമിനാര്‍ നടക്കുന്നതാണ്.

വിവിധ കലാമത്സരങ്ങള്‍ വരുംദിവസങ്ങളിലും തുടരും.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ