Kerala

സെക്രട്ടറിമാരെ നിയമിച്ചു

Sathyadeepam

കൊച്ചി: സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍റെ ജനറല്‍ സെക്രട്ടറിയായി റവ. ഡോ. ആന്‍റണി (ജോബി) മൂലയിലിനെ നിയമിച്ചു. കമ്മീഷനു കീഴില്‍ പുതിയതായി രൂപം കൊണ്ട പ്രോലൈഫ് അപ്പോസ്തലേറ്റിന്‍റെ സെക്രട്ടറിയായി സാബു ജോസിനെയും നിയമിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം ഇടവകാംഗമായ സാബു ജോസ് കെസിബിസി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി, സഭയുടെ പബ്ലിക് അഫയേഴ്സ് സമിതി അംഗവുമാണ്.
കമ്മീഷനിലെ മറ്റു സെക്രട്ടറിമാര്‍ അഡ്വ. ജോസ് വിതയത്തില്‍ (അല്മായ ഫോറങ്ങള്‍), അഡ്വ. ബിജു പറയന്നിലം (കത്തോലിക്ക കോണ്‍ഗ്രസ്), ജിജി ജേക്കബ് പുളിയംകുന്നേല്‍ (മാതൃവേദി), ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ (ഫാമിലി അപ്പോസ്തലേറ്റ്) ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബകൂട്ടായ്മ) എന്നിവരാണ്. കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍റെ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണ്. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ബിഷപ് മാര്‍ ജോസ് പുളിക്കലുമാണ് കമ്മീഷനിലെ അംഗങ്ങള്‍.

image

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ

സ്വര്‍ഗത്തിലേക്കുള്ള പടികള്‍ താഴോട്ടിറങ്ങണം!