ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയില്‍ മാരൊണൈറ്റ് കത്തോലിക്കാസഭ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ കൂദാശകര്‍മ്മം 2025 ലെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തും. 3000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ദേവാലയം ഖത്തറിലെ ഏറ്റവും വലുതായിരിക്കും. ദേവാലയം എല്ലാ വിഭാഗങ്ങളിലും പെട്ട കത്തോലിക്കര്‍ക്ക് ആരാധനയ്ക്ക് തുറന്നുകൊടുക്കുമെന്ന് മാരൊണൈറ്റ് സഭയുടെ അധികാരികള്‍ അറിയിച്ചു.

ഖത്തറില്‍ 10 ലക്ഷം ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത് ഇവരില്‍ 70% കത്തോലിക്കരാണ്. മാരോണൊറ്റ് റീത്തില്‍ 12000 വിശ്വാസികളാണുള്ളത്. ഖത്തറില്‍ ഇപ്പോഴുള്ള കത്തോലിക്ക ദേവാലയം പരിശുദ്ധ ജപമാല മാതാവിന്റെ പേരിലുള്ളതാണ്. ഭരണകൂടം നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച ഈ ദേവാലയം 2008 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org