Kerala

സത്യദീപം മരിയന്‍ ക്വിസ്

Sathyadeepam

പുത്തന്‍പള്ളി: സത്യദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള മരിയന്‍ ക്വിസ്, വരാപ്പുഴ പുത്തന്‍പള്ളി പാരിഷ് ഹാളില്‍ ഒക്‌ടോബര്‍ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഓണ്‍ലൈനായാണ് മരിയന്‍ ക്വിസ് നടത്തിയത്. ഈ വര്‍ഷം ആദ്യത്തെ റൗണ്ട് ഓണ്‍ലൈനായും ഫൈനല്‍ റൗണ്ടുകള്‍ പുത്തന്‍പള്ളി പാരിഷ് ഹാളില്‍ വച്ചു നേരിട്ടും നടത്തുകയായിരുന്നു. ക്വിസ് പറവൂര്‍ ഫൊറോന വികാരി റവ. ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെ യ്തു. പുത്തന്‍പള്ളി ഇടവക വികാരി ഫാ. അലക്‌സ് കാട്ടേഴത്ത് അധ്യക്ഷനായി. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ പ്രസംഗിച്ചു.

ഓണ്‍ലൈന്‍ മരിയന്‍ ക്വിസ്സില്‍ പങ്കെടുത്ത 4000-ത്തിലധികം മത്സരാര്‍ത്ഥികളില്‍നിന്ന് തിരഞ്ഞെടുത്ത 25 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 25 ടീമുകള്‍ക്കായി നടത്തിയ എഴുത്തുപരീക്ഷയില്‍നിന്ന് എട്ടു ടീമുകള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തു. എടക്കുന്ന് ഇടവകയില്‍നിന്ന് സോഫി ജോസഫ് അരീക്കല്‍, നിഖില്‍ വര്‍ഗീസ് അരീക്കല്‍ എന്നിവര്‍ 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഒന്നാം സമ്മാനം സ്വന്തമാക്കി. പാലൂത്തറ ഇടവകയില്‍നിന്നും വന്ന നെഫ്രോളജിസ്റ്റ് ഡോ. അജീഷ് ജോണ്‍, ആന്‍സ് മേരി എന്നിവര്‍ 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന രണ്ടാം സമ്മാനം കരസ്ഥമാക്കി. കളമശ്ശേരി ഇടവകയില്‍ നിന്നും വന്ന ജോസ് ഡേവിഡ്, ലീന ജോര്‍ജ് എന്നിവര്‍ 7,500 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാം സമ്മാനം കരസ്ഥമാക്കി.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14