Kerala

സേവ് എ ഫാമിലി പ്ലാന്‍ സമ്മേളനം

Sathyadeepam

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സേവ് എ ഫാമിലി പ്ലാന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക കുടുംബസംഗമം ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സേവ് എ ഫാമിലി പ്ലാന്‍ മുന്‍ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ഭരണികുളങ്ങര അധ്യക്ഷനായിരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്കാരം ഹൈബി ഈഡന്‍ എംഎല്‍എയും മികച്ച സംരംഭകര്‍ക്കുള്ള പുരസ്കാരം ഫാ. അഗസ്റ്റിന്‍ ഭരണികുളങ്ങരയും വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യ പ്രകൃതിവിഭവ പരിപാലന വിഭാഗം മേധാവി ഡോ. വി.ആര്‍. ഹരിദാസ് സെമിനാര്‍ നയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഫാ. തോമസ് പെരേപ്പാടന്‍, ഫാ. ഡേവിസ് പടന്നയ്ക്കല്‍, പോളച്ചന്‍ മങ്കുഴി, ഡോ. ലിന്‍സന്‍ ലോനപ്പന്‍, ഷേര്‍ളി അവരാച്ചന്‍, ഷീല സാബു എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം