Kerala

സഹൃദയ സ്പര്‍ശന്‍

Sathyadeepam

ചേരാനല്ലൂര്‍: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ (വെല്‍ഫെയര്‍ സര്‍വീസസ്) ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സഹൃദയ സ്പര്‍ശന്‍ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം സിനിമാതാരം ദിലീപ് ശങ്കര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു അധ്യക്ഷയായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ. രാജു, അംഗങ്ങളായ കെ.പി. ഷീബ, കെ.ജി. രാജേഷ്, ലിസി വാര്യത്ത്, രാജലക്ഷ്മി, ബന്നി ഫ്രാന്‍സീസ്, ഷിമ്മി ഫ്രാന്‍സീസ്, സഹൃദയ പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യൂസ്, സെലിന്‍ പോള്‍, സി.ഒ. അ ഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം