Kerala

രജത ജൂബിലി അനുസ്മരണം

Sathyadeepam

കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ അവസാനത്തെ കേരള സന്ദര്‍ശനത്തിന്‍റെ രജതജൂബിലി അനുസ്മരിച്ച് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ സിഎല്‍സി അംഗങ്ങള്‍ പള്ളിയുടെ പതിന്നാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മദര്‍ തെരേസ പങ്കെടുത്തതിന്‍റെ 25-ാം വാര്‍ഷികദിനത്തിലാണ് അനുസ്മരണ പരിപാടികള്‍ നടന്നത്. 25-ാം വാര്‍ഷികത്തെ ഓര്‍മിപ്പിച്ച് 25 കുട്ടികള്‍ മദര്‍ തെരേസയുടെ വേഷമണിഞ്ഞെത്തിയതു പരിപാടിയെ ആകര്‍ഷകമാക്കി.

വൈകുന്നേരം ആറിനു സിഎല്‍സി അതിരൂപത പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം, സിഎല്‍സി അതിരൂപത പ്രസിഡന്‍റ് അനില്‍ പാലത്തിങ്കല്‍, ഫൊറോന പ്രസിഡന്‍റ് എബിന്‍ കണ്ടത്ത്, കൈക്കാരന്മാരായ മാര്‍ട്ടിന്‍ കണ്ടത്തില്‍, ജോയി പള്ളിപ്പാടന്‍, യൂണിറ്റ് പ്രസിഡന്‍റ് ലിജിന്‍ ചിങ്ങംതറ, സെക്രട്ടറി ഡെറില്‍ ബൈജു, കോ ഓര്‍ഡി നേറ്റര്‍ മിലാഷ് പള്ളിപ്പാടന്‍, നിബിന്‍ നേരേക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം