Kerala

ലോക-പുകയില വിരുദ്ധ ദിനാചരണം

Sathyadeepam

കൊച്ചി: പുകയില നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്ത്, മെഡിലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകപുകയില വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സ ണ്ണി പി. ഒരത്തേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.റോബി കണ്ണന്‍ചിറ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രൊഫ. മോനമ്മ കോക്കാട്, ടി.എ. വര്‍ക്കി, ഡെന്നി തോമസ്, ജോളി പനവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. പുകയില നിശബ്ദ കൊലയാളി എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരത്തില്‍ ക്ലെവ് മരിയദാസ്, ജനിയ കെ.ജെ (ഹൈസ്കൂള്‍), ക്രിസ് പീറ്റര്‍ ഫെര്‍ണാണ്ടസ്, ആര്‍ദ്ര മരിയ (യു.പി), ജോളി ദീപക് പുജാര, ഹരിവര്‍ദ്ധന്‍ കെ. നായര്‍ (എല്‍.പി) വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം