Kerala

പ്രൊ ലൈഫ് ദിനാഘോഷം മാറ്റിവച്ചു

Sathyadeepam

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതിന്‍റെ ഭാഗമായി കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രൊലൈഫ് ദിനാഘോഷം മാറ്റിവച്ചു.

കേരളത്തിലെ 5 മേഖലകളിലെ 32 രുപതകളിലെ പ്രൊ ലൈഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന തലത്തില്‍ മാര്‍ച്ച് 25-ന് തിരുവന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുവാനായിരുന്നു ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്. കെസിബിസി പ്രൊലൈഫ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ തീരുമാനം.

ഗര്‍ഭച്ഛിദ്രനിയമം ഭേദഗതി ചെയ്യുന്ന എംടിപിയിലൂടെ 6 മാസം വരെ വളര്‍ച്ചയെത്തിയ കുഞ്ഞിനെ അമ്മയുടെ ഉദരത്തില്‍ വച്ചു നശിപ്പിക്കുവാന്‍ നിയമസാധുത നല്‍കുന്നതിന് എതിരെ പൊതുസമ്മേളനം, പത്തോളം മെത്രാന്മാരടക്കം പങ്കെടുക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയും നടത്തുവാനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു. ഈ സമ്മേളനം പിന്നീട് നടത്തുന്നതാണ്.

റാലിയും സമ്മേളനവും മാറ്റിവെച്ചുവെങ്കിലും മാര്‍ച്ച് 25-ന് അഞ്ചു ലക്ഷത്തോളം പ്രൊ ലൈഫ് കുടുംബങ്ങള്‍ അന്ന് ഉപവസിച്ചു കോവിഡ് 19 ന്‍റെ ദുരന്തത്തില്‍ നിന്നും ലോകജനതയെ രക്ഷിക്കുക, ഉദരത്തിലെ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കപ്പെടുന്നതടക്കമുള്ള നിയോഗങ്ങള്‍ക്കായി ഭവനങ്ങളിലും കോണ്‍വെന്‍റുകളിലും പള്ളികളിലും മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരിയും പ്രസിഡന്‍റ് സാബു ജോസും അറിയിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം