കോഴിക്കോട്: താമരശേരി രൂപതയുടെ കീഴില്‍ ജീവന്റെ സമൃദ്ധിക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മരിയന്‍ പ്രോ- ലൈഫ് മൂവ്മെന്റ് രൂപതാ പ്രസിഡന്റായി സജീവ് പുരയിടത്തിലിനെ തെരഞ്ഞെടുത്തു. രൂപത ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പിലിന്റെ അധ്യക്ഷതയില്‍ പിഎംഒസിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍: പി.എം. ഇമ്മാനുവേല്‍, ആന്‍ഡ്രൂസ് ചൂരപ്പൊയ്കയില്‍ (വൈസ് പ്രസിഡന്റുമാര്‍), ടോമി പ്ലാത്തോട്ടം (സെക്രട്ടറി), വിനോദ് വെട്ടത്ത്, ലിസി ജോളി തലക്കോട്ടൂര്‍ (ജോ. സെക്രട്ടറിമാര്‍), ഡോ. സന്തോഷ് സ്കറിയ (ട്രഷറര്‍), ഡോ. ബെസ്റ്റി ജോസ് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), ഷിബു കൊച്ചുപറമ്പില്‍ (പിആര്‍ഒ), സിസ്റ്റര്‍ ടെസ്ന എംഎസ്എം ഐ, സിസ്റ്റര്‍ പ്രീത സിഎംസി, സിസ്റ്റര്‍ റോസ്മേരി സിഎംസി, സിസ്റ്റര്‍ റെജിന്‍ എസ്എബിഎസ്, സിസ്റ്റര്‍ ആനീസ് എസ്എബിഎസ്, സിസ്റ്റര്‍ ലിസ്ജോ എസ് എച്ച്, സിസ്റ്റര്‍ സിസി എസ് എച്ച് (ആനിമേറ്റര്‍മാര്‍), ജോമേഷ് ജോസ്, നേഹ ജോസഫ്, ഐറിന് ജോസഫ്, ബെര്‍നാര്‍ഡ് ജോസ്, അമല്‍ സെബാസ്റ്റ്യന്‍, ഗോഡ്വിന് ജോസ് (യുവജന പ്രതിനിധികള്‍), കെ.ജെ. ജെയ്സണ്‍, മാര്ട്ടിന് തെങ്ങും തോട്ടത്തില്‍, ഷാജി പുളിയിലക്കാട്ട്, കുര്യാച്ചന് പൊങ്ങന്‍പാറ, മനോജ് പൊട്ട നാനിയില്‍, ബോബന് കല്ലംപ്ലാക്കല്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍). പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തു.