Kerala

പ്രേഷിതാരാം ജനറലേറ്റിന്‍റെ ആശീര്‍വാദം

Sathyadeepam

കാലടി: പ്രേഷിതാരാം സന്യാസിനി സമൂഹത്തിന്‍റെ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യം സഭയ്ക്കും സമൂഹത്തിനും മാതൃകയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കോണ്‍ഗ്രിഗേഷന്‍ ഓഫ് പ്രേഷിതാരാം സിസ്റ്റേഴ്സ് (സിപിഎസ്) സന്യാസിനി സമൂഹത്തിന്‍റെ കാലടിയിലുള്ള ജനറലേറ്റിന്‍റെ പുതിയ മന്ദിരം ആശീര്‍വദിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആശീര്‍വാദകര്‍മത്തെ തുടര്‍ന്നു ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. കാലടി സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസഫ് താമരവെളി, സിപിഎസ് ആത്മീയോപദേഷ്ടാവ് ഫാ. വര്‍ഗീസ് മേനാച്ചേരി എന്നിവര്‍ സഹകാര്‍മികരായി.

പ്രേഷിതാരാം സന്യാസിനി സമൂഹത്തെയും സ്ഥാപകന്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പിലിന്‍റെ ജീവിതത്തെയും ആധാരമാക്കി തയ്യാറാക്കിയ പ്രസിദ്ധീകരണം ഫാ. ജോസഫ് താമരവെളിക്കു നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. സിപിഎസ് മദര്‍ ജനറല്‍ സിസ്റ്റര്‍ യൂക്കരിസ്റ്റ് കൃതജ്ഞത പറഞ്ഞു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍