എളവൂര്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കിടപ്പാടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണ്ണ എളവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവന്‍, ടി.ആര്‍.പ്രേംകുമാര്‍, ഏ.ഒ.പൗലോസ്, കെ.പി സാല്‍വിന്‍, കെ.സി.ജയന്‍ എന്നീവര്‍ സമീപം. 
Kerala

കിടപ്പാട സംരക്ഷണ ദിനം ആചരിച്ചു

Sathyadeepam

പുളിയനം : സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കിടപ്പാട സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി പുളിയനം ജംഗഷനില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. എളവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് എ.ഒ.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. മൂഴിക്കുളം ശാല പ്രസിഡന്റ് ടി.ആര്‍. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവന്‍, കെ.പി. സാല്‍വിന്‍, കെ. സി.ജയന്‍, ജെസ്സി ജോയ്, സിസ്റ്റര്‍ ലുത്ത് ഗാര്‍ദ്, എസ്.ബി ചന്ദ്രശേഖരവാര്യര്‍, എം.പി.നാരായണന്‍, ടി.ആര്‍. വിനോദ് , എസ്.ഡി. ജോസ്, കെ.കെ. പ്രഭാകരന്‍, കെ.എം.തോമസ്, ടോമിപോള്‍, കെ.ഒ. ആന്റണി എന്നീവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200